Above Pot

ഗുരുവായൂരിൽ വീണ്ടും മാല പൊട്ടിക്കൽ , രണ്ടു സ്ത്രീകൾക്ക് മാല നഷ്ടപ്പെട്ടു.

ഗുരുവായൂർ : ഗുരുവായൂര്‍ തിരുവെങ്കിടത്ത് രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ചു . ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്‌നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്‌സ് റോഡില്‍ കൈപ്പട ഉഷയുടെ (44) രണ്ടു പവന്‍ മാലയുടെ ഒരു ഭാഗവുമാണ് നഷ്ടപെട്ടത് .

First Paragraph  728-90

Second Paragraph (saravana bhavan

പുലര്‍ച്ചെ അഞ്ചിനും അഞ്ചരക്കും ഇടയിലാണ് രണ്ട് കവർച്ചയും നടന്നത്. രണ്ടും ഒരാള്‍ തന്നെയാണ് ചെയ്തതെന്നാണ് പോലീസിന്റെ സംശയം . ടെമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.