Header 1 = sarovaram
Above Pot

വയോജനങ്ങൾക്ക് വിന്നർ ക്ലബ്ബ് ഓണക്കോടി സമ്മാനിക്കും

ഗുരുവായൂർ : ഓണാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ വിന്നർ ക്ലബ്ബ് ഈ വർഷവും തിരഞ്ഞെടുത്ത 101 വയോജനങ്ങൾക്ക് ഓണക്കോടികൾ സമ്മാനിക്കുന്നു . ക്ലബ്ബ് ഹൗസിലെ നവീകരിച്ച മുറികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Astrologer

ശനിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ്‌വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിക്കും. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ധനൻ മുഖ്യപ്രഭാഷകനാകും . ചലചിത്ര താരം ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഗ്ലാവിൻ ഫ്രാൻസീസ് , കെ.എം ഷാജു , കെ എസ് മോഹനൻ , ജോസ്പോൾ സി എ എന്നിവർ പങ്കെടുത്തു.

Vadasheri Footer