Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം

Above Post Pazhidam (working)

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ.എസ്.വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട് സ്വദേശി അഡ്വ ഹരിപ്രസാദ് പത്നി രൂപാ എന്നിവർ ചേർന്നാണ്.

First Paragraph Rugmini Regency (working)

ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വഴിപാടുകാരിൽ നിന്ന് ഉപകരണം ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ ലെജുമോൾ, കെ.പ്രദീപ് കുമാർ, വഴിപാടുകാരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)

വഴിപാടുകാർക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ക്ഷേത്രം ഡി.എ.പ്രമോദ് കളരിക്കൽ നൽകി.