Post Header (woking) vadesheri

സർക്കിൾ സഹകരണ യൂണിയൻ നവീകരിച്ച ഓഫീസ് ഉത്ഘാടനം.

Above Post Pazhidam (working)

ഗുരുവായൂര്‍: സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നവീകരിച്ച ഓഫിസ് കെട്ടിടം വെള്ളിയാഴ്ച രാവിലെ പത്തിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ചാവക്കാട് അധ്യക്ഷ ഷീജ പ്രശാന്ത്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജൂബി ടി. കുര്യാക്കോസ് എന്നിവര്‍ അതിഥികളാകും.

Ambiswami restaurant

32 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചത്. യൂനിയന്‍ ആസ്ഥാനത്തിന് പുറമെ സഹകരണ അസി. രജിസ്ട്രാര്‍ ഓഫിസ്, ഓഡിറ്റ് അസി. ഡയറക്ടറുടെ ഓഫിസ് എന്നിവ പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. സര്‍ക്കിള്‍ യൂനിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസ്, ഭരണ സമിതി അംഗങ്ങളായ വി.പി. വിന്‍സെന്റ്, വി.കെ. ഷറഫുദ്ദീന്‍, അസി. രജിസ്ട്രാര്‍ കെ.എസ്. രാമചന്ദ്രന്‍, ഓഡിറ്റ് അസി. ഡയറക്ടര്‍ ജി. സനല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)