Header 1 vadesheri (working)

കള്ളനോട്ട്, പാവറട്ടിയിലെ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ :കയ്‌പമംഗലം മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാവറട്ടി വെന്മേനാട് കൊല്ലന്നൂർ ജസ്‌റ്റിൻ ജോസ് (39) നെയാണ് കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് ഇയാൾ മരുന്നു വാങ്ങി അഞ്ഞൂറ് രൂപ കൊടുത്തത്, നോട്ടിൽസംശയംതോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്തെങ്കിലും നോട്ട് മാറിയില്ലങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് മൊബൈൽ നമ്പർ നൽകി ഇയാൾ പോവുകയാണുണ്ടായത്.

First Paragraph Rugmini Regency (working)

കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണിൽ വിളിച്ചെങ്കിലും നമ്പർ നിലിവില്ലായിരുന്നു, കടയുടമ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് നടത്തിയയാൾ പിടിയിലായത്. പാവറട്ടി പൂവ്വത്തൂർ സ്‌റ്റുഡിയോ നടത്തുന്നയാളാണ് ജസ്‌റ്റിൻ, സ്‌റ്റുഡിയോയിൽ നിന്ന് നോട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രിൻ്ററടക്കം കയ്‌പമംഗലം പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.