Post Header (woking) vadesheri

ലോക്കറ്റ് സ്വർണം തന്നെ, മാപ്പ് പറഞ്ഞ് പരാതി ക്കാരൻ, നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ്ണ ലോക്കറ്റ്
തനി 22 കാരറ്റ് സ്വർണ്ണ മെന്ന് പരിശോധനകളിൽ തെളിഞ്ഞു . ലോക്കറ്റ്
വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്തിയ മോഹൻദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.

Ambiswami restaurant

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ്ണ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച് മോഹൻദാസ് ദേവസ്വത്തിന് പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ദേവസ്വം നടപടിയെടുത്തു. പരാതിക്കാരനെ ഓഫീസിലേക്ക് ക്ഷണിച്ചു. പരാതിക്കാരൻ്റെയും ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ ലോക്കറ്റ് ദേവസ്വം അപ്രൈസർ കെ. ഗോപാലകൃഷ്ണനെ കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയിൽ ലോക്കറ്റ് സ്വർണ്ണമെന്ന് തെളിഞ്ഞു

Second Paragraph  Rugmini (working)

തുടർന്ന് പരാതിക്കാരൻ്റെ ആവശ്യപ്രകാരം ഗുരുവായൂരിലെ ഒരു ജ്വല്ലറിയിലും ലോക്കറ്റ് പരിശോധിപ്പിച്ചു . പരാതിക്കാരനെ ഒപ്പം കൂട്ടി ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, ഡി.എ (ഫിനാൻസ് ) കെ.ഗീത, എസ്.എ അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലും സ്വർണ്ണ മെന്ന് വീണ്ടും ഉറപ്പ് വരുത്തി. പരാതിക്കാരന് ബോധ്യമാകുന്നതിനായി സ്വർണ്ണത്തിൻ്റെ ഗുണ പരിശോധന നടത്തുന്ന സർക്കാർ അംഗീകാരമുള്ള കുന്നംകുളത്തെ അമൃത അസൈ ഹാൾമാർക്ക് സെൻ്ററിലും ലോക്കറ്റ്പരിശോധനകൾക്ക് നൽകി. 916 തനി 22 കാരറ്റ് സ്വർണ്ണ മെന്ന് അവർ വിലയിരുത്തി.

Third paragraph

തുടർന്ന് ദേവസ്വം ഓഫീസിലെത്തിയ പരാതിക്കാരൻ മാധ്യമങ്ങൾ മുൻപാകെ തനിക്ക് തെറ്റുപറ്റിയതായി എറ്റു പറഞ്ഞു.തന്റെ നാട്ടിലെ ചില സ്ഥാപനങ്ങൾ  ഇത് വ്യാജ  സ്വർണമാണെന്ന്  പറഞ്ഞിരുന്നു വെന്നും ഗുരുവായൂർ ദേവസ്വം തനിക്ക് മാപ്പ് തരണമെന്നും തന്നോട് ക്ഷമിക്കണമെന്നും അദേഹം പറഞ്ഞു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ വീഡിയോ ചിത്രീകരണത്തിലും തനിക്ക് തെറ്റ് പറ്റിയ വിവരം അദ്ദേഹം ആവർത്തിച്ചു.

അതേ സമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്താനും ഭക്തജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനും ശ്രമിച്ച പരാതിക്കാരൻ്റെ നടപടി അങ്ങേയറ്റം തെറ്റായിപ്പോയെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. ദേവസ്വത്തിനതിരെ സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തിയ നടപടികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ദേവസ്വം തീരുമാനം.