Post Header (woking) vadesheri

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം.

Above Post Pazhidam (working)

ബാർബഡോസ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടം സ്വന്തമാക്കിയത്.

Ambiswami restaurant

സൂപ്പർതാരം വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ബുംറയുടെ 18ാം ഓവറിലെ മാജിക്കാണ് തോറ്റ മത്സരം ജയിപ്പിച്ചത്. മാർകോ ജാൻസനെ ബൗൾഡാക്കിയ താരം ആ ഓവറിൽ രണ്ടു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ രണ്ടു ഓവറിൽ പ്രോട്ടീസിന്‍റെ വിജയലക്ഷ്യം 20 റൺസായി. അർഷ്ദീപാണ് 19ാം ഓവർ എറിഞ്ഞത്. നാലു റൺസ് മാത്രമാണ് താരം വഴങ്ങിയത്. ഓരോവറിൽ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 16 റൺസായി. ഇന്ത്യക്കായി അവസാന ഓവർ എറിയാനെത്തിയത് ഹാർദിക്. ആദ്യ പന്തിൽതന്നെ ബൗഡറി ലൈനിൽ ഒരു ഗംഭീര ക്യാച്ചിലൂടെ ഡേവിഡ് മില്ലറെ സൂര്യകുമാർ കൈയിലൊതുക്കി. 17 പന്തിൽ 21 റൺസുമായി മില്ലർ മടങ്ങി. രണ്ടാം പന്തിൽ കഗിസോ റബാദ ബൗണ്ടറി നേടി. മൂന്ന്, നാലു പന്തുകളിൽ സിംഗ്ൾ മാത്രമാണ് നേടാനായത്.

Second Paragraph  Rugmini (working)

മത്സരം വിജയിച്ച തോടെ ട്വന്റി 20മത്സരങ്ങളിൽ നിന്നും വിരമിച്ചതായി വിരാട് കോലി പ്രഖ്യാപിച്ചു.