Above Pot

പാലയൂരിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിന്

ചാവക്കാട്  : പാലയൂര്‍  മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍  തിരുനാള്‍ മൂന്നിന് ആഘോഷിക്കുമെന്ന് തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍ എന്നിവര്‍ അറിയിച്ചു.

First Paragraph  728-90

ദുക്‌റാന തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ 6.30 മുതല്‍ വൈകീട്ട് നാല് വരെ തീര്‍ഥകേന്ദ്രത്തില്‍ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടാവും. രാവിലെ 6.30-നുളള കുര്‍ബാനക്കുശേഷം തളിയകുളത്തില്‍നിന്ന് കോടിയേറ്റപ്രദക്ഷിണം, തുടര്‍ന്ന് ദുക്‌റാന ഊട്ട് ആശിര്‍വാദം എന്നിവ നടക്കും. 9.30-ന് തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് തിരുനാള്‍ കൊടികയറ്റം എന്നിവ നടക്കും.

Second Paragraph (saravana bhavan

രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെ ഊട്ട് നേര്‍ച്ചയുണ്ടാവും. നേര്‍ച്ചയൂട്ടും പായസവും പാര്‍സല്‍ ആയും ലഭിക്കും. 50,000 പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണം ഒരുക്കുമെന്ന് ഇടവക ട്രസ്റ്റി ടി.ജെ.സന്തോഷ്, ജനറല്‍ കണ്‍വീനര്‍ സി.ഡി.ലോറന്‍സ്, തീര്‍ത്ഥകേന്ദ്രം സെക്രട്ടറി
ബിജു മുട്ടത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ ബോബ് ഇലവത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.

ജൂലൈ 13, 14 തിയ്യതികളിലാണ് തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാള്‍. തര്‍പ്പണതിരുനാളിന്റെ ഭാഗമായി നാല് മുതല്‍ 12 വരെ ദിവസവും വൈകീട്ട് 5.30-ന് ആഘോഷമായ നവനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാവും.