Post Header (woking) vadesheri

കെ.വി.വി. ഇ.എസ് വനിതാ വിംഗ് ഒന്നാം വാർഷികാഘോഷം

Above Post Pazhidam (working)

ഗുരുവായൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതിഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് ഒന്നാം വാർഷികാഘോഷം കെ.വി.വി. ഇ.എസ് ഓഫീസിൽ വെച്ച് വനിതാ വിംഗ് തൃശൂർ ജില്ലാ സെക്രട്ടറി രാജശ്രീ ഉത്ഘാടനം ചെയ്തു. കെ.വി.വി. ഇ.എസ് ഓഫീസിൽ നടന്ന യോഗത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സുബിതാ മജ്ജു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സ്മിതാ ബിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു.

Ambiswami restaurant

നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് .തലക്കോട്ടൂർ ജനറൽ കൺവീനർ ജോജി തോമസ് യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ്, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ, പി.ഐ ആന്റോ, ടി.കെ.ജേക്കബ് മാസ്റ്റർ, എ.വി.ജയരാജ് , എൻ രാജൻ, യൂത്ത് വിംഗ് പ്രസിഡന്റ് രമേഷ് കെ, എന്നിവർ സംസാരിച്ചു വ്യാപാരികളുടെ മക്കളിൽമികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്റോ നൽകി ആദരിച്ചു, യോഗത്തിന് വനിതാ വിംഗ് വൈസ് പ്രസിഡന്റ് രേഖനന്ദി പറഞ്ഞു

Second Paragraph  Rugmini (working)