ധർമ്മം വ്യക്തിനിഷ്ഠമാണ്, സ്വാമി ജിതേന്ദ്ര സരസ്വതി.
ഗുരുവായൂർ : ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി . സായി സഞ്ജീവനി ട്രസ്റ്റിൻ്റെ വാർഷികവും ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസഹായം സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നിർവ്വഹിച്ചു. ഇലക്ട്രിക് സ്കൂട്ടറിൻ്റെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ രേണുക ശങ്കർ നിർവ്വഹിച്ചു. സ്പിരിച്ച്വൽ ഓൺലൈൻ പോർട്ടൽ ആയ ഗുരുവായൂർ ടൈംസിൻ്റെ ഉദ്ഘാടനം ഗുരുവായൂ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു.
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.
തമിഴ് നാട്ടിൽ നിന്നുള്ള സംരംഭകൻ സി എം കമരാജിന് സായി ധർമ്മരത്ന പുരസ്ക്കാരം സമർപ്പിച്ചു. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ പത്മനാഭൻ മാസ്റ്ററെ യോഗത്തിൽ ആദരിച്ചു.