സായി ധർമ്മ പുരസ്‌കാര ദാനം വ്യാഴാഴ്ച.
ഗുരുവായൂര്‍: സായിസജ്ഞീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും, സായി ധര്‍മ്മ പുരസ്‌ക്കാര ദാനവും വ്യാഴാഴ്‌ച ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് അഖില ഭാരത സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ത സരസ്വതി വാര്‍ഷികാഘോഷവും, പുരസ്‌ക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗണപതി ഹോമം, ശ്രീരുദ്രഹവനം, മഹാസന്യാസിപൂജ എന്നിവയും ഉണ്ടായിരിയ്ക്കും. ഇതോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, ലേഡീസ് ഓണ്‍വീല്‍ പദ്ധതിയുടെ ഭാഗമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ 500 വനിതകള്‍ക്ക് ഇ സ്‌ക്കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി, ഡിജിറ്റല്‍ മീഡിയ രംഗത്ത് പുതിയ കാല്‍വെയ്പ്പായ സ്പിരിച്ച്വല്‍ ന്യൂസ് പോര്‍ട്ടറിന്റെ ഗുരുവായൂര്‍ ടൈംസിന്റെ ഉദ്ഘാടനം എന്നിവയും നടക്കും. ധാര്‍മ്മിക മൂല്ല്യങ്ങളില്‍ അധിഷ്ഠിതരായി കര്‍മ്മരംഗത്ത് ശോഭിയ്ക്കുന്ന ആനന്ദകുമാര്‍ (കേരളം) സായ് ഓര്‍ഫനേജ് ട്രസ്റ്റ്, ഡോ: ഡി.എ. കല്‍പ്പജ (കര്‍ണ്ണാടകം) ചെയര്‍മാന്‍, സി.എം. കാമരാജ് (തമിഴ്‌നാട്) ചെയര്‍മാന്‍ ശക്തി ഗ്രൂപ്പ് പൊള്ളാച്ചി എന്നിവർക്ക് 10001 രൂപയും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്ന പുരസ്‌ക്കാരം നല്‍കി ആദരിയ്ക്കും. തുടര്‍ന്ന് ബാംഗ്ലൂര്‍ സായി സ്വര്‍ഗ്ഗ ഭജന്‍മാല അവതരിപ്പിയ്ക്കുന്ന ഭജന്‍സും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സായിസജ്ഞീവനി ട്രസ്റ്റ് എക്‌സി: ട്രസ്റ്റി അരുണ്‍ നമ്പ്യാര്‍, സബിത രജ്ഞിത്, ജയപ്രകാശ് കേശവന്‍, അഡ്വ: രാജന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.