Post Header (woking) vadesheri

ഗ്രാമീണ പത്ര പ്രവര്‍ത്തകന്‍ ചേറ്റു വി അബ്ദു നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : ഗ്രാമീണ പത്ര പ്രവര്‍ത്തകന്‍ ചേറ്റു വി അബ്ദു (78 ) നിര്യാതനായി ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ വെച്ചായിരുന്നു. അന്ത്യം . പരേതയായ ഐഷ യാണ് ഭാര്യ . റഫീഖ് (ബഹറൈന്‍) ഷംസുദ്ധീന്‍ ശുക്കൂര്‍ (ബഹറൈന്‍) സുഹറ, ബീന (ഫാത്തിമ്മ) എന്നിവര്‍ മക്കളും. റുഖിയ, നജമ, ഷറീന, ഹുസൈന്‍, എന്നിവര്‍ മരുമക്കളുമാണ്. ഖബറടക്കം ഞായർ രാവിലെ 10 മണിക്ക് ചേറ്റുവ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. അര നൂറ്റാണ്ടിലധികമായി പത്ര പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിരവധി അവാര്‍ഡുകള്‍ അദ്‌ദേഹത്തെ തേടിയെത്തീയിട്ടുണ്ട്.

Ambiswami restaurant

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുന്‍ മന്ത്രി പി കെ കെ ബാവ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്, റഷീദ്, സിക്രട്ടറി പി എം സാദിഖലി, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എം പി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, കെ എ ഹാറൂന്‍ റഷീദ്, ഇ പി ഖമറുദ്ധീന്‍, ആര്‍ വി അബ്ദുല്‍ റഹീം,ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, തുടങ്ങീ നിരവധി പേര്‍ അനുശോചനം അറിയിച്ചു.

Second Paragraph  Rugmini (working)