Above Pot

ദൃശ്യ ക്രിക്കറ്റ്‌ മത്സരം, പറവൂർ സോബേഴ്സ് വിജയികളായി

ഗുരുവായൂർ : രൂപ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ സോബേഴ്സ് ക്ലബ്ബ് നോർത്ത് പറവൂർ ആത്രേയ ക്രിക്കറ്റ് അക്കാഡമി മുണ്ടൂരിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി കെ.കെ മോഹൻറാം സ്മാരക ട്രോഫിയും 50,000 രൂപ കാഷ് അവാർഡും കരസ്ഥമാക്കി.

Astrologer

നവനീത് (ആത്രേയ ക്രിക്കറ്റ് അക്കാഡമി മാൻ ഓഫ് ദി സിരീസ് , ബെസ്റ്റ് ബാറ്റ്സ്മാൻ ) സച്ചിൻ അരുൺ ( മാൻ ഓഫ് ദ മാച്ച് സോബേഴ്സ് ക്ലബ്ബ് ) ഹൃദ്യാൻ (ആത്രേയ അക്കാഡമി ബെസ്റ്റ് ബൗളർ ) അഷിമ ( ബെസ്റ്റ് ഫീൽഡർ സോബേഴ്സ് ക്ലബ്ബ് )റഹാൻ (ബെസ്റ്റ് വിക്കറ്റ് കീപ്പർ തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ) എന്നിവരെ തെരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫിയും റണ്ണേഴ്സിനുള്ള ഡോ കെ.പത്മനാഭൻ ട്രോഫിയും 25000 ക കാഷ് അവാർഡും, മറ്റ് ട്രോഫികളും അവാർഡുകളും ഗുരുവായൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി.കെ ഷാജു സമ്മാനിച്ചു. ചടങ്ങിൽ വച്ച് പഴയ കാല ക്രിക്കറ്റ് കളിക്കാരനായ വെങ്കിടേഷിനെ ആദരിച്ചു.


ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദ ദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, മുൻ കൗൺസിലർ ജോയ് ചെറിയാൻ, ദൃശ്യ സെക്രട്ടറി ആർ രവികുമാർ, ഭാരവാഹികളായ വി പി ആനന്ദൻ, അജിത് ഇഴുവപ്പാടി , എ.കെ രാധാകൃഷ്ണൻ, പി ശ്യാം കുമാർ , വി ഭരതരാജൻ, എന്നിവർ പ്രസംഗിച്ചു

Vadasheri Footer