ഗുരുവായൂരിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനംനടത്തിയത് 1989 പേർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്ക് കാരണം വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1989 പേർ ഇത് വഴി 24,22,480 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . തുലാഭാരം വഴിപാട് വകയിൽ 23,41,340 രൂപയും ലഭിച്ചു . 549654 രൂപയുടെ പാൽപ്പായസവും 1,95,660 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി .
29 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് ,411 കുരുന്നുകൾക്ക് ചോറൂണും നൽകി . സ്വർണ വില കുതിച്ചു ഉയർന്നു നിന്നിട്ടും 5,59,500 രൂപയുടെ സ്വർണ ലോക്കറ്റ് ഭക്തർ വാങ്ങി. രണ്ടു ഗ്രാം ലോക്കറ്റ് 12 എണ്ണവും മൂന്നു ഗ്രാമിന്റെ 11 എണ്ണവും 10 ഗ്രാമിന്റെ ഒരെണ്ണവും ആണ് വിൽപന നടന്നത് അകെ ഭണ്ഡാര ഇതര വരുമാനമായി 74,77,180 രൂപയാണ് ഇന്ന് ഭഗവാന് ലഭിച്ചത്