Header 1 vadesheri (working)

കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സി. എൽ. സി അംഗങ്ങൾ ഒരുക്കിയ ദൃശ്യവിഷ്കാരം ഉണ്ടായിരുന്നു.ദേവാലയത്തിൽ ദിവ്യബലിയ്ക്ക് വികാരി . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.

First Paragraph Rugmini Regency (working)

ചടങ്ങുകൾക്ക് അസി. വികാരി എഡ്വിൻ ഐനിക്കൽ ,ട്രെസ്റ്റിമാരായ ജാക്സൺ നീലംകാവിൽ, ഡെയ്സൺ പഴുന്നാന, വിൻസെന്റ് എം. ഫ്, ലിന്റോ ചാക്കോ, എസ്എൽ മീഡിയ അംഗങ്ങൾ,
കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ ബിജു മുട്ടത്ത്,പി.ആർ.ഒ ജോബ് സി ആൻഡ്രൂസ്, എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)