Post Header (woking) vadesheri

രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരിലെ പ്രശസ്തകവിയും, ആധ്യാത്മിക പ്രഭാഷകനും, അദ്ധ്യാപകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി രചിച്ച മണ്ണ്, മനസ്സ്, മയില്‍പ്പീലി എന്ന സമ്പൂര്‍ണ്ണ കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, മാര്‍ച്ച് മൂന്നിന് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രകാശന ചടങ്ങ്, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്യുന്ന പുസ്തകം, സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ ഏറ്റുവാങ്ങും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജാപ്രശാന്ത് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും. പി. രാമന്‍ പുസ്തക പരിചയവും, മുരളി പുറനാട്ടുകര കാവ്യാലാപനവും നടത്തും.

Second Paragraph  Rugmini (working)

ഗുരുവായൂരിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിയ്ക്കുമെന്ന് രാജീവ് കണിയാശ്ശേരി, ഐ.പി. രാമചന്ദ്രന്‍, മധു കെ. നായര്‍, അഡ്വ: രവി ചങ്കത്ത്, പ്രസാദ് കാക്കശ്ശേരി കെ കെ മനോജ് , നളിൻ ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Third paragraph