Post Header (woking) vadesheri

മുല്ലത്തറയിൽ വാഹന അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ സംസ്‍കാരം നടത്തി

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാതയില്‍ മണത്തല മുല്ലത്തറയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലയൂര്‍ ഡോബിപ്പടി പിലാക്കവീട്ടില്‍ റഷീദ്(60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുല്ലത്തറ വളവിലായിരുന്നു അപകടം. പൊന്നാനി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മുല്ലത്തറ ജംങ്ഷനില്‍ ചാവക്കാട് ടൗണ്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി . ഫാത്തിമയാണ് റഷീദിന്റെ ഭാര്യ. മകള്‍: ഫസീല. മരുമകന്‍: ഫവാസ്(ഇരുവരും ഖത്തര്‍). പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടന്നു

Ambiswami restaurant