Post Header (woking) vadesheri

ചാമുണ്ടേശ്വരി റോഡ് നവീകരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ചാമുണ്ടേശ്വരി റോഡ് നവീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. എം. ഷഫീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പി. ഉദയൻ, ബിബിത മോഹനൻ, രഹിത പ്രസാദ്, പി.കെ. നൗഫൽ,മുനിസിപ്പൽ എൻജിനീയർ ഇ. ലീല എന്നിവർ സംസാരിച്ചു.

Ambiswami restaurant

റെയിൽവെ-മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി വാഹന ഗതാഗതത്തിൻ്റെ ബാഹുല്യം മൂലം തകർന്ന്, യാത്ര ദുരിതം അനുഭവിച്ച റോഡുകളിലൊന്നായിരുന്നു ചാമുണ്ടേശ്വരി റോഡ്.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചിലവഴിച്ച്,ടൈൽസ് വിരിച്ചാണ് ചാമുണ്ടേശ്വരി റോഡ് നവീകരിച്ചത്.7 ലക്ഷം രൂപ ചിലവഴിച്ച് റീ ടാർ ചെയ്ത് ചാമുണ്ടേശ്വരി-നളന്ദ റോഡും നവീകരിച്ചിട്ടുണ്ട്

Second Paragraph  Rugmini (working)