Post Header (woking) vadesheri

സ്കൂളിൻറെ നൂറാം വാർഷികത്തിൽ സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ്.

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര കുമാര്‍ എയുപി സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള K A U P S@100 എന്ന പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശതാബ്ദി ആഘോഷിക്കുന്ന കുമാർ എ യു പി സ്കൂളിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. തപാൽ വകുപ്പ് സീനിയർ സൂപ്രണ്ട് മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

വാർഡ് കൗൺസിലർ എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപിക സിൽവി കെ ജെ സ്വാഗതവും റീന തോമസ് നന്ദിയും പറഞ്ഞു. പ്രധാൻ കെ, അസീസ് മാടമ്പി, സെലീന നൗഫൽ, കെ വി ഷാനവാസ്, എം എസ് ശിവദാസ്, ശ്രീവത്സൻ എം എസ്, ദീപക് .വി, ജിതിൻ ജോസഫ്, നിശ. സി എം, ജിത കെ യു, ഡാലിഷ് എം എസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Second Paragraph  Rugmini (working)