ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം, കലശ ചടങ്ങുകൾ നാളെ മുതൽ
ഗുരുവായൂർ : ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കലശ ചടങ്ങുകൾ നാളെ (ഫെബ്രുവരി 13 ന് ചൊവ്വാഴ്ച ) തുടങ്ങും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം. ഗണപതി പൂജ, മുളയിടൽ എന്നിവ നടക്കും. ദീപാരാധനയ്ക്ക് ശേഷം ദർശന നിയന്ത്രണം.ഫെബ്രുവരി 19നാണ് തത്ത്വ കലശം. ഫെബ്രുവരി 20 ന്
സഹസ്രകലശവും ബ്രഹ്മകലശവും. അന്നേ ദിവസം കലശ ചടങ്ങുകൾ പൂർത്തിയാകും.
കലശ ദിനങ്ങളിൽ ദർശനത്തിന് വടക്കേ നടയിലൂടെയാകും നാലമ്പലത്തിലേക്കും പുറത്തേക്കും ഭക്തരെ കടത്തി വിടുക .
കലശം, ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 13 മുതൽ മാർച്ച് ഒന്നു കൂടിയ ദിവസങ്ങളിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന് ഭഗവദ് ദർശനം നേടാം. ചോറൂൺ, തുലാഭാരം തുടങ്ങിയ വഴിപാടുകൾ നടത്താവുന്നതാണ്. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം മാർച്ച് ഒന്നുവരെ ഉണ്ടാകില്ല