ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള . സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് മനോജ് മേത്താനത്ത് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ക്ഷേത്ര സോപാനം പിച്ചള പൊതിഞ്ഞ് സമര്‍പ്പിച്ച കൊണ്ടരാംവളപ്പില്‍ ശശിധരന്‍, പുതിയ പഞ്ചലോഹ ഗോളക സമര്‍പ്പിച്ച പൂക്കോട്ടില്‍ അച്യുതന്റെ മകള്‍ ശോഭന രാമു എന്നിവരെയും, ക്ഷേത്രം കഴകം നാരായണന്‍ നമ്പീശന്‍, ക്ഷേത്രം പാന കലാകാരന്‍ രാജന്‍ അരികന്നിയൂര്‍, വാദ്യ കലാകാരന്‍ സുനില്‍ അഗതിയൂര്‍, അക്കാദമിക് രംഗത്തും സാഹിത്യ രംഗത്തും നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ നീതു സുബ്രഹ്‌മണ്യന്‍ എന്നിവരെ ആദരിച്ചു. ക്ഷേത്രം സെക്രട്ടറി കെ.എസ് പ്രദീപ്, കെ.ടി സഹദേവന്‍, സദാനന്ദന്‍ താമരശ്ശേരി, കെ.വി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഈ മാസം 11ന് നടക്കുന്ന ഉത്സവത്തിന് തന്ത്രി അണ്ടലാടി പ്രേമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. ഉത്സവ എഴുന്നള്ളിപ്പിന് 21 ആനകള്‍ അണിനിരക്കും.