മകര മാസത്തിലെ ആദ്യഞായറാഴ്ച ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി
ഗുരുവായൂർ : മകര മാസത്തിലെ ആദ്യഞായറാഴ്ച ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി , 191 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് ഔട്ടർ റിങ് റോഡിൽ വിവാഹ പാർട്ടിക്കാരുടെ വാഹന നിരയായിരുന്നു . ക്ഷേത്രത്തിൽ ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്
1660 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 19,97,830 രൂപ ലഭിച്ചു . തുലാഭാരം വഴി പാട് വകയിൽ 17,93,000 രൂപ യാണ് ദേവസ്വത്തിന് ലഭിച്ചത് .4,73,399 രൂപയുടെ പാൽപ്പായസവും ,2,05,740 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . 64,19, 800 രൂപയാണ് ഭഗവാന് ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത്