Post Header (woking) vadesheri

നവീകരിച്ച ഗുരുവായൂർ പാഞ്ചജന്യം റെസ്റ്റ് ഹൗസ് ഉൽഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : നവീകരണം നടത്തിയ ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.

എൻ.കെ. അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് കുമർ, കെ.എസ്.മായാദേവി, റ്റി.രാധിക, മരാമത്ത് വിഭാഗം ചീഫ് എൻജീനിയർ എം.വി.രാജൻ ,എക്സി.എൻജിനീയർ അശോക് കുമാർ, ഇലക്ട്രിക്കൽ എക്സി.എൻജിനീയർ ജയരാജ്, മറ്റു ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

First Paragraph Jitesh panikar (working)

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പത്തരക്കോടി രൂപാ എസ്റ്റിമേറ്റിൽ പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തി നിർവ്വഹിച്ചത്. 105 മുറികളുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ കെ.പത്മകുമാർ, എൻജിനീയറിങ്ങ് വിഭാഗത്തിലെ സഹപ്രവർത്തകരെയും സമർപ്പണ ചടങ്ങിൽ ആദരിച്ചു ..ദേവസ്വത്തിൻ്റെ ഉപഹാരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിച്ചു.