Post Header (woking) vadesheri

റഷീദ് സ്മാരക പുരസ്‌കാരം കായിക അധ്യാപകന്‍ എ. ആര്‍. സഞ്ജയന് സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരില്‍ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന തറയില്‍ റഷീദിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. റഷീദ് സ്മാരക സമിതി ചെയര്‍മാന്‍ കെ.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോക്ടര്‍ അജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

റഷീദിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കായിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കായിക അധ്യാപകന്‍ എ. ആര്‍. സഞ്ജയന് സമ്മാനിച്ചു. കായിക മേഖലയില്‍ മികവുപുലര്‍ത്തിയ പാര്‍ത്ഥസാരഥി പി.റെജി, എസ്. വൈഷ്ണവി, അന്നമോള്‍ ബിജു, എസ്. അഭിമന്യു, എം.വി. നവീന്‍ എന്നിവരെ ആദരിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താര്‍, സുരേഷ് കുമാര്‍ ചങ്കത്ത്, റഷീദ് അമ്പലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.