Post Header (woking) vadesheri

ഫിൻസിയർ നിധി എം ഡി ക്കും മാനേജർക്കും വാറണ്ട് .

Above Post Pazhidam (working)

തൃശൂർ : വിധിപ്രകാരം സംഖ്യ നല്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൈപ്പിള്ളിയിലെ ഇല്ലത്താൻകോട്ട് വീട്ടിൽ സന്ധ്യ ഫയൽ ചെയ്ത ഹർജിയിലാണ് ഫിൻസിയർ നിധി ലിമിറ്റഡിൻ്റെ കൊടുങ്ങല്ലൂരുള്ള മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂരിലുള്ള മാനേജർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ഹർജിക്കാരി കുറി വെച്ച് സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 1,16,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായി.എന്നാൽ വിധി എതിർകക്ഷികൾ പാലിച്ചില്ല . തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് .

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം