Header 1 = sarovaram
Above Pot

നന്ദിനിയുടെ ഇനിയുള്ള ഉറക്കം റബർ മെത്തയിൽ

ഗുരുവായൂർ : ദേവസ്വം പിടിയാന നന്ദിനിയുടെ ഉറക്കം ഇന്നു മുതൽ റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു.കോൺക്രീറ്റ് തിട്ടയും ഉയർത്തി. നന്ദിനിക്ക് ഇനി ചാരാം.. ചരിയാം. മനസിഷ്ടമായ രീതിയിൽ കിടക്കാം. പാദരോഗത്തിൽ നിന്ന് രക്ഷനേടാനായാണ് റബ്ബർമെത്ത ഒരുക്കിയത്. പാദരോഗമുള്ള ദേവസ്വത്തിലെ ആനകൾക്കെല്ലാം റബ്ബർമെത്ത ഒരുക്കുന്നതിൻ്റെ മുന്നോടിയായാണ് നന്ദിനിക്ക് ഈ സൗകര്യം ഏർപ്പെടുത്തിയത്.

Astrologer

പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ജീവ ധനം ഡി.എ. കെ.എസ്.മായാദേവി എന്നിവർ സന്നിഹിതരായി. കെട്ടുതറികളിൽ മണൽ വിരിക്കുന്ന പ്രവൃത്തിക്കും ചടങ്ങിൽ തുടക്കമായി. കോയമ്പത്തൂർ സ്വദേശി മാണിക്യം എന്ന ഭക്തൻ്റെ വഴിപാടാണ് ഈ സമർപ്പണം

Vadasheri Footer