Post Header (woking) vadesheri

എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.

Above Post Pazhidam (working)

കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Ambiswami restaurant

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്സവത്തിനായി ആനയെ ഒരുക്കി നിര്ത്തി യ ശേഷം ആനപ്പുറത്തേക്ക് ആളുകള്‍ കയറിയിരുന്നു. ഇതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് നിന്ന് താഴെ വീണവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളില്ല

ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലുണ്ട്
എഴുന്നള്ളത്തിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് വട്ടംനില്ക്കു കയായിരുന്നു.പിന്നീടാണ്, ആന ക്ഷേത്രപരിസരത്തിന് പുറത്തേക്കെത്തിയതും ആനപ്പുറത്തുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ നിലത്തേക്ക് വീണു. ഒരാള്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു. ആര്ക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ല. സംഭവത്തിനു ശേഷം ആനയെ തളച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോയി

Second Paragraph  Rugmini (working)