Above Pot

പൈതൃകം സൈനിക സേവാസമിതി വിജയ് ദിവസ് ആഘോഷിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ നേതൃത്വത്തിൽ വിജയ് ദിവസ് 2023 ആഘോഷിച്ചു.നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ലഫ്റ്റനന്റ് കേണൽ ബി. ബിജോയ് (കമന്റിങ് ഓഫീസർ 7 ഗേൾസ് ബറ്റാലിയൻ) ഉത്ഘാടനം ചെയ്തു. 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ കെ. പി. ബാലഗോപാൽനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.സൈനികസേവാസമിതി ചെയർമാൻ ബ്രിഗെഡിയർ എൻ. ഏ. സുബ്രഹ്മണ്യൻ YSM അധ്യക്ഷനായിരുന്നു. കേണൽ കൃഷ്ണകുമാർ,കേണൽ ബാബു,സുബേദാർ മേജർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

പൈതൃകം ചീഫ് കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു. കെ. നായർ ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, കൺവീനർ ഡോ. കെ. ബി. പ്രഭാകരൻ സമിതി ഭാരവാഹികളായ മുരളി അകമ്പടി, ശ്രീധരൻ മാമ്പുഴ, വരുണൻ കൊപ്പര,ജ്യോതിവാസ് എങ്ങണ്ടിയൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി അങ്കണത്തിലെ ഗാന്ധിപ്രതിമക്കു സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്തൂപ ത്തിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.