Header 1 = sarovaram
Above Pot

നഗരസഭ കദളിവനം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

ഗുരുവായൂർ : നഗരസഭ യുടെ കദളിവനം പദ്ധതി യായ കദളിവാഴ കൃഷിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ആനക്കോട്ട കിഴക്കേപ്പടിയിൽ അപൂർവ്വ അയൽക്കൂട്ടത്തിൽ ക്ലസ്റ്ററിൽ തുടക്കം കുറിച്ചു . 3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ചനഗരസഭയുടെ 35 ക്ലച്ചറുകളിലായി ഈ വർഷം കൃഷി ചെയ്യുന്നത്. ഗുരുവായൂരിന്റെ വിപണി സാധ്യതയും ഗുരുവായൂർ അമ്പലം എന്ന പ്രത്യേകതയും പരിഗണിച്ചാണ് കഴിഞ്ഞവർഷം നഗരസഭ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കിയത്.

Astrologer


പ്രതീക്ഷിച്ചതിലധികം വിളവും പിന്തുണയും കർഷകരിൽ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് ഈ വർഷം പദ്ധതി തുടരുവാൻ നഗരസഭയെ പ്രേരിപ്പിച്ച ഘടകം, കർഷകർക്കും കർഷകക്കൂട്ടങ്ങൾക്കും ഉത്പാദിപ്പിച്ച കദളിവാഴയ്ക്ക് മാന്യമായ വരുമാനവും ലഭിക്കുകയുണ്ടായി, കഴിഞ്ഞ വർഷത്തെ അഭിമാനകരമായ നേട്ടങ്ങളുടെ തുടർച്ച ഈ ഈ വർഷവും ആവർത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് നഗരസഭയും കർഷക കൂട്ടായ്മകളും ,..
35 വാർഡിൽ ആനക്കോട്ട കിഴക്കേപ്പടിയിൽ നഗരസഭ തല നടീൽ ഉത്സവം ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ എംപി അധ്യക്ഷതവഹിച്ചു.
.
ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ എം ഷഫീർ ഷൈലജ സുധൻ ,
ബിന്ദു അജിത് കുമാർ, കൗൺസിലർ മാരായ നിഷി പുഷ്പരാജ് , ബിബിത മോഹൻ , കൃഷി ഓഫീസർമാരായ ശശീന്ദ്ര, റെജീന വിസി ,സാജിദ റഹ്മാൻ എം തൊ ഴിലുറപ്പ് പദ്ധതിയുടെ അസിസ്റ്റൻറ് എൻജിനീയർ അഭി എന്നിവർ സംസാരിച്ചു.

Vadasheri Footer