Above Pot

ഉദ്യോഗസ്ഥരുടെ അനാസ്‌ഥ, ഗുരുവായൂർ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂർ : ഉദ്യോഗസ്ഥരുടെ അനാസ്‌ഥ, ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം , ഗണപതിക്ക് ഉട ക്കാനുള്ള നാളികേരം നൽകുന്നതിന് കരാർ എടുത്ത കരാറുകാരൻ ഇട്ടെറിഞ്ഞു പോയതോടെയാണ് ദേവസ്വത്തിന് ലക്ഷകണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചത് ,ഒരു കൊല്ലത്തേക്ക് 1.28 കോടി രൂപക്കാണ് എറണാകുളത്തുള്ള സംഘം കരാർ എടുത്തി രുന്നത് . അടിക്കുന്ന തേങ്ങാ നൽകുന്നതിനും അടിച്ച തേങ്ങ എടുക്കുന്നതിനും കൂടിയാണ് കരാർ നൽകിയിരുന്നത് . കരാർ എടുത്ത ശേഷം വെറും 13.5 ലക്ഷം രൂപമാത്രം ദേവസ്വത്തിലേക്ക് അടച്ച കരാറുകാരന് നവംബർ ഒന്ന് മുതൽ ദേവസ്വം അനുമതിയുംനൽകി .

First Paragraph  728-90

Second Paragraph (saravana bhavan

ശബരിമല സീസണിൽ മൂന്നാഴ്ച കച്ചവടം ചെയ്തിട്ടും പണം അടക്കാതിരുന്നതോടെ അപകടം മണത്ത ദേവസ്വം കരാറു കാരനെ ഒഴിവാക്കി തേങ്ങാ വിലപ്ന നേരിട്ട് തുടങ്ങി . ദേവസ്വം സുരക്ഷക്ക് നിയോഗിച്ചിട്ടുള്ള മുൻ പട്ടാളക്കാരെയാണ് കച്ചവടം ഏൽപിച്ചിട്ടുള്ളത് .പട്ടാള ചിട്ടയിൽ ആയതിനാൽ കച്ചവടം തീരെ കുറഞ്ഞു ഇനി ദേവസ്വം പുതിയ ടെൻഡർ നടത്തി കരാർ നല്കുമ്പോഴേക്കും മാസങ്ങൾ പിന്നിടും . ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് കാരണം ലക്ഷങ്ങളുടെ വരുമാന നഷ്ടം ആണ് ഭഗവാന് സംഭവിച്ചത് . ഭഗവാന് വന്നിട്ടുള്ള വരുമാന നഷ്ടത്തിന് കരണക്കാരായവരി ൽ നഷ്ടം ഈടാക്കണമെന്നാണ് ഭക്തരുടെ നിലപാട് .. എന്നാൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ഉള്ള ദേവസ്വം ഭരണ സമിതി ആയതിനാൽ ഭഗവാന്റെ നഷ്ടം നഷ്ടമായി തന്നെ തുടരും

അതേസമയം സമയം ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ചെരിപ്പ് സൂക്ഷിക്കുന്നതിനുള്ള കുത്തക അവകാശം ടെണ്ടർ നടത്തി വേണം നൽകാനെന്നു ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും ടെണ്ടർ നടപടികളിലേക്ക് ദേവസ്വം നീങ്ങാത്തത്പ്രദേശിക നേതാവിനെ സഹായിക്കാൻ വേണ്ടി യാണത്രെ . കഴിഞ്ഞ സെപ്തംബർ 19 നാണ് കോടതി ഉത്തരവ് നൽകിയത് ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ചിലവിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ സുപ്രീം കോടതി തീരുമാനം വരു ന്നത് വരെ നേതാവിന് പണം സമ്പാദിക്കാനുള്ള അവസരം കിട്ടുകയും ചെയ്യും . അപ്പീൽ നൽകുന്നതിനുള്ള സാധ്യത ദേവസ്വത്തിന്റെ ലീഗൽ അഡ്വൈസർ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്