Post Header (woking) vadesheri

മൃഗാശുപത്രികളില്‍ വിജിലന്സിന്റെ മിന്നല്‍ പരിശോധന

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിലാണ് സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ പരിശോധന നടത്തുന്നത്.;രാവിലെ 11 മണിക്ക് ആരംഭിച്ചതാണ് പരിശോധനകള്‍

Ambiswami restaurant

ഡോക്ടര്മാര്‍ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നല്കുധന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.എറണാകുളം ജില്ലയില്‍ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റുജില്ലകളില്‍ മൂന്നുവീതവും മൃഗാശുപത്രികളിലാണ് പരിശോധന നടക്കുന്നത്. ചില ഡോക്ടര്മാോര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഉപഭോക്താക്കള്ക്ക് കൂടിയ വിലയ്ക്ക് വില്കു‌് ന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ചില മൃഗാശുപത്രികളിലെ ഡോക്ടര്മാiര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും, ചില ഡോക്ടര്മാര്‍ സര്ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്ക്ക് നല്കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലന്സി്ന് ലഭിച്ച രഹസ്യ വിവരം ലഭിച്ചരുന്നു. ഇവ പരിശോധിക്കുന്നതിനാണ് ;തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ സംസ്ഥാന വ്യാപകമായി ഒരേ സമയം മിന്നല്‍ പരിശോധന നടത്തുന്നത്

Second Paragraph  Rugmini (working)