തൃശൂരിൽ വ്യാജ ഡോക്ർ പിടിയിൽ

Above Post Pazhidam (working)

തൃശൂര്‍ | വര്‍ഷങ്ങളായി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറാണ് പിടിയിലായത്. തൃശൂരിലെ കിഴക്കംപാട്ടുകാരയില്‍ 30 വര്‍ഷമായി ചാന്ദ്‌സി എന്ന പേരില്‍ മൂലക്കുരു ചികിത്സയുടെ ക്ലിനിക്ക് നടത്തിവരികയായിരുന്നു ദിലീപ് കുമാര്‍ .

Poonthanam
Rugmani 700-200

Vasudev Inn

ഹോമിയോ, അലോപ്പതി, യുനാനി ഉള്‍പ്പടെയുള്ള ചികിത്സ രീതികള്‍ ഇയാള്‍ ചെയ്തിരുന്നു എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കല്‍ വ്യാജ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ ടീമിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി