ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

Above article- 1

ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. കുന്നംകുളം തൊഴിയൂർ കളരിക്കൽ എ.കെ. സതീശൻ പണിക്കർ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ രവികൃഷ്ണനെയാണ് നടയിരുത്തിയത്.

Astrologer

. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, അസി. മാനേജർ കെ.കെ.സുഭാഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന എ കെ സതീശൻ പണിക്കരുടെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Vadasheri Footer