Header 1 vadesheri (working)

ഭരണസമിതി നോക്കികുത്തി,ഗുരുവായൂർ ദേവസ്വത്തിൽ യൂണിയൻ ഭരണം

Above Post Pazhidam (working)

ഗുരുവായൂർ ; ഭരണ സമിതിയെ നോക്കികുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ യൂണിയൻ ഭരണം . ദേവസ്വം ഭരണ സമിതി യോഗം രണ്ടു ദിവസം മുൻപ് സസ്‌പെന്റ് ചെയ്ത അഷ്ട പദി ഗായകൻ, ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണൻ ആണ് ഭരണ സമിതിയെ വെല്ലു വിളിച്ച്‌ ജോലിയിൽ തുടരുന്നത് . കഴിഞ്ഞ 15 നു പുലർച്ചെയാണ് അഷ്ടപദി കലാകാരൻ ആയ ഇയാൾ മലർ നിവേദ്യ സമയത്ത് മംഗള വാദ്യം വായിക്കാൻ എത്താതിരുന്നത് തുടർന്ന് 20 നു ചേർന്ന ദേവസ്വം ഭരണ സമിതി യോഗം രാമകൃഷ്ണനെ സസ്‌പെന്റ് ചെയ്തിരുന്നു .

First Paragraph Rugmini Regency (working)

ഭരണ സമിതി യോഗ തീരുമാനങ്ങൾ എഴുതി മാനേജർക്ക് നൽകേണ്ടത് സെക്ഷൻ ക്ലാർക്ക് ആണത്രെ .കിട്ടാത്ത ഫയലിന്മേൽ നടപടി എടുക്കാൻ മാനേജർക്കും ഡി എ ക്കും കഴിയില്ല പാർട്ടിക്കാരനെ സംരക്ഷിക്കേണ്ട ബാധ്യത ഉള്ളതിനാൽ ഫയൽ ചോദിച്ചു വാങ്ങേണ്ട ആവശ്യവും ഇവർക്ക് ഇല്ല .ഫലത്തിൽ ബാല സംഘം നേതാവിന്റെ സസ്‌പെൻഷൻ ഭരണ സമിതി യോഗ തീരുമാന ബുക്കിൽ അടങ്ങി ഒതുങ്ങി കഴിയും. താൻ സസ്‌പെന്റ് ചെയ്ത ജീവനക്കാരൻ ക്ഷേത്രത്തിൽ അനുസ്യൂതം ജോലി ചെയ്യുന്നത് കണ്ടപ്പോഴാണ് തങ്ങൾക്ക് മീതെ മറ്റൊരു ഭരണ സമിതി കൂടി ദേവസ്വത്തിൽ ഉണ്ടെന്ന് പാവം ചെയർമാന് ബോധ്യപ്പെട്ടതത്രെ

Second Paragraph  Amabdi Hadicrafts (working)