Header 1 vadesheri (working)

പൈതൃകം ഏകാദശി സാംസ്കാരികോത്സവം 23ന്

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 23ന് ഏകാദശി സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ഗുരുവായൂർ
രുക്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി . മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി സപരിവാരപൂജയ്ക്ക് നേതൃത്വം നൽകും.തുടർന്ന് 9 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. മാധവൻകുട്ടി ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

ക്ഷേത്രം ഊരാളൻ . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. പ്രശസ്ത തോൽപ്പാവകൂത്ത് ആചാര്യൻ രാമചന്ദ്രൻ പുലവർ മുഖ്യാതിഥിയാകും. ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരം .ചെറുവയൽ രാമന് സമർപ്പിക്കും. പൊന്നാടയും പ്രശസ്തി പത്രവും ഫലകവും പതിനായിരത്തിയൊന്ന് രൂപയും അടങ്ങുന്നതാണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം.തുടർന്ന് ശ്രീഹരി മൂർക്കന്നൂരിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സംഗീതാർച്ചന നടക്കും. ഗോതമ്പ് ചോറും രസകാളനും അടങ്ങിയ ഏകാദശി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ഏകാദശി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതിനായി ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് വടക്കേ നടയിൽ വൈകിട്ട് 6.30ന് കൊല്ലം- ചവറ മഹാലക്ഷ്മി വിളക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പ്രത്യേക ദീപക്കാഴ്ച്ച ഉണ്ടാകും. ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, ഡോ. കെ. ബി. പ്രഭാകരൻ, ശ്രീകുമാർ പി നായർ, മധു കെ നായർ, പ്രൊഫ. കുമാരി തമ്പുരാട്ടി, മണലൂർ ഗോപിനാഥ്, കെ.കെ. ചന്ദ്രൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, കെ. സുഗതൻ, പ്രമോദ് കൃഷ്ണ, ഡോ. സോമ സുന്ദരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.