Header 1 = sarovaram
Above Pot

ഏകാദശി 23ന് , ഇന്ദ്രസൻ സ്വർണക്കോലമേറ്റും

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടെ ചരിത്ര പ്രസിദ്ധമായ ഏകാദശി 23 നു ആഘോഷിക്കും ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാല്‍ കാഴ്ച്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജകേസരി ഇന്ദ്രസെന്‍, ഭഗവാന്റെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലം വഹിക്കും

കിഴക്കൂട്ട് അനിയന്‍ മാരാരും, തിരുവല്ല രാധാകൃഷ്ണനും നേതൃത്വം നല്‍കുന്ന മേളപെരുക്കം ഏകാദശി മഹോത്സവത്തിന് പ്രൗഢികൂട്ടും. വൈകിട്ട് 6:30 ന് ഗുരുവായൂര്‍ ഗോപന്‍ മാരാര്‍ നയിയ്ക്കുന്ന തായമ്പകയും, രാത്രി വിളക്കിന് പനമണ്ണ ശശിയും, ഗുരുവായൂര്‍ ശശി മാരാരും നയിയ്ക്കുന്ന ഇടയ്ക്കയോടേയുള്ള നാലമത്തെ പ്രദക്ഷിണത്തില്‍, ക്ഷേത്രങ്കണത്തിലെ പതിനായിരത്തോളം വിളക്കുകള്‍ നെയ്യ്തിരിയില്‍ പ്രകാശ പൂരിതമാകും , ഗുരുവായൂര്‍ മുരളിയും, വടേശ്ശരി ശിവദാസനും, നെന്മാറ കണ്ണനും നേതൃത്വം നല്‍കുന്ന നാദസ്വരവും അകമ്പടി സേവിയ്ക്കും.

Astrologer

ഏകാദശി ദിവസം ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ശേഷം, ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന എഴുന്നെള്ളിപ്പില്‍, തിമിലയില്‍ പല്ലശ്ശന മുരളീ മാരാരും, മദ്ദളത്തില്‍ കലാമണ്ഡലം ഹരി നാരായണനും, ഇടയ്ക്കയില്‍ കടവല്ലൂര്‍ മോഹനന്‍ മാരാരും, കൊമ്പില്‍ മച്ചാട് ഉണ്ണി നായരും, താളത്തില്‍ ഗുരുവായൂര്‍ ഷണ്‍മുഖനും മേള പ്രമാണിമാരാകും.

Vadasheri Footer