Above Pot

ചെമ്പൈ, ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍: ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ ത്തിൽ വെള്ളിയാഴ്ച അർദ്ധ രാത്രി പിന്നിട്ടപ്പോൾ ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി 180 പേരാണ് വ്യാഴാഴ്ച മാത്രം സംഗീതാർച്ചന നടത്തിയത് വൈകീട്ട് നടക്കുന്ന വിശേഷാൽ കച്ചേരിയിൽ രാത്രിയിലെ അവസാന കച്ചേരിയിൽ കുമരേഷ് വയലിനിലും , ജയന്തി കുമരേഷ് വീണയിലും നടത്തിയ സംഗീതാർച്ചന ആസ്വാദകർക്ക് നവ്യാനുഭവമായി.

First Paragraph  728-90
Second Paragraph (saravana bhavan

ബഹുധാരി രാഗത്തിൽ ബ്രോവരി (ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചന തുടങ്ങിയത് .തുടർന്ന് സാവേരി രാഗത്തിൽ ഉള്ള തുളസി ജഗൽ ജനനി ( രൂപക താളം ), താനം രാഗത്തിൽ ഷണ്മുഖ പ്രിയ ( മിശ്ര ചാപ് താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . കുറിഞ്ഞി രാഗത്തിൽ മുദ്ദുകാരെ യശോദാ ( ആദി താളം ) ആലപിച്ചാണ് സംഗീതാർച്ചനക്ക് സമാപനം കുറിച്ചത് .ജയചന്ദ്ര റാവു മൃദംഗത്തിലും ട്രിച്ചി കൃഷ്ണ സ്വാമി ഘടത്തിലും പിന്തുണ നൽകി .

വൈകീട്ട് ആദ്യ കച്ചേരിയിൽ പുരന്ദര ദാസരുടെ നാട്ടരാഗത്തിൽ ഉള്ള വന്ദിസുവുദാദിയലി ( ഖണ്ഡ ചാപ് താളം )ആലപിച്ചാണ് ബാലാമണി ഈശ്വർ തുടക്കം കുറിച്ചത് , തുടർന്ന് മുഖാരി രാഗത്തിൽ അടിമലരിണ തന്നെ ( ആദി താളം ), ഹംസ നാദം രാഗത്തിൽ പരമ പാവന ( ആദി താളം ) ത്യാഗ രാജൻ കൃതി , തോടി രാഗത്തിൽ ഇലലോ ( രൂപകതാളം) എന്നീ കീർത്തനങ്ങളും ഒടുവിൽ കാപ്പി രാഗത്തിലെ എന്ന തവം ശെയ്തനെ ( ആദി താളം ) ആലപിച്ച് സംഗീതാർച്ചനക്ക് പരിസമാപ്തി കുറിച്ചു .വയലിനിൽ കെ സി വിവേക് രാജ , മൃദംഗത്തിൽ പല്ലടം രവി ഘട ത്തിൽ കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ പക്കമേളമൊരുക്കി

രണ്ടാമത്ത വിശേഷാൽ കച്ചേരിയിൽ പി ഉണ്ണികൃഷ്ണനാണു സംഗീതാർച്ചന നടത്തിയത് , സാവേരി രാഗത്തിൽ വർണം ആലപിച്ചാണ് (ആദി താളം ) ഉണ്ണികൃഷ്ണൻ കച്ചേരി ആരംഭിച്ചത് തുടർന്ന് ദീക്ഷിതർ കൃതിയായ ചക്രവാകം രാഗത്തിലെ ഗജാനന യുതം (ആദി താളം ), സ്വാതി തിരുനാൾ കൃതി , മണി രംഗ് രാഗത്തിൽ ജയജയ പത്മനാഭ (ആദി താളം) വരാളി രാഗത്തിൽ കമലേശ ( രൂപക താളം ), ആനന്ദഭൈരവി രാഗത്തിൽ നന്ദനന്ദന ഗോപാല (ആദി താളം)എന്നീ കീര്ത്തനങ്ങൾ ആലപിച്ചു .പട്ടണം സുബ്രമണ്യ അയ്യർ ഷണ്മുഖ പ്രിയ രാഗത്തിൽ രചിച്ച മരിവേറെ ദിക്കെവരയ്യ (ആദി താളം) എന്ന കീർത്തനം പാ ടിയാണ് കച്ചേരി അവസാനിപ്പിച്ചത്

ഡോ എം . നർമ്മദ ( വയലിൻ ) മങ്ങാട് ജഗദീന്ദ്രൻ ( മൃദംഗം) വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ( ഘ ടം ) എന്നിവർ പക്കമേളത്തിൽ പിന്തുണ നൽകി