Header Saravan Bhavan

ഒരു ദിവസത്തെ വരുമാനം കാൻസർ സൊസൈറ്റിക്ക്, ഹോട്ടൽ ഉടമകളെ ആദരിച്ചു

Above article- 1

ഗുരുവായൂർ : ഗുരുവായൂർ വെൽക്കം ഹോട്ടൽ ഉടമകളെ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ആദരിച്ചു .ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു ദിവസത്തെ കച്ചവട വരുമാനം കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് നൽകുവാനുള്ള തീരുമാനമെടുത്ത ഗുരുവായൂർ മമ്മിയൂർ ആനക്കോട്ട റോഡിലെ വെൽക്കം ഹോട്ടൽ ഉടമകളെ യാണ് അസോസിയേഷൻ ആദരിച്ചത്

Astrologer

ഉടമകളായ ലോക നാഥനെ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാലും, ഗിരിധരനെ യൂനിറ്റ് പ്രസിഡണ്ട് ഒ.കെ. ആർ.മണികണ്ഠനും ആദരിച്ചത് . ഭാരവാഹികളായ എൻ.കെ. രാമകൃഷ്ണൻ ,
അഷ്റഫ്.രവീന്ദ്രൻ നമ്പ്യാർ , പി.എ. ജയൻ , സന്തോഷ്, കെ.രാമചന്ദ്രൻഎന്നിവർ സന്നിഹിതരായി.

Vadasheri Footer