Header 1 vadesheri (working)

വ്യാപാരികളുടെ അനധികൃത കയ്യേറ്റം ചാവക്കാട് നഗര സഭ പൊളിച്ച നീക്കി

Above Post Pazhidam (working)

ചാവക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ അനധികൃത കയ്യേറ്റം നഗര സഭ പൊളിച്ചു നീക്കി യാത്രികര്ക്കും , വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്‍ പൊതുനിരത്തിലേക്ക്‌ പച്ചക്കറി വ്യാപാരികൾ അനധികൃതമായി ഇറക്കി വെച്ചിരുന്ന ഭാഗങ്ങള്‍ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയത് . ഇത്തരം അനധികൃതഭാഗങ്ങൾ വഴിയാത്രികര്ക്ക് അപകടഭീഷണി സൃഷ്ടിക്കുന്നുവെന്ന്‌ നിരവധി തവണ നഗരസഭയ്ക്ക്‌ പരാതി ലഭിച്ചിരുന്നു.

First Paragraph Rugmini Regency (working)

തുടർന്ന് നിരവധി തവണ സ്ഥാപന ഉടമകളോട്‌ പൊതു നിരത്തിലുള്ള കച്ചവടം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും
കടയുടമകള്‍ അതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ നഗരസഭാ
സെക്രട്ടറി എം എസ്‌ ആകാശിന്റെ ഉത്തരവ്‌ പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത്‌.

ക്ലീന്‍ സിറ്റി മാനേജർ അഞ്ജു കെ തമ്പി
നേതൃത്വത്തിൽ സീനിയർ ഹെൽത് ഇൻസ്‌പെക്ടർ ഷമീര്‍ എം, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ ദിനേഷ്‌ കെ ബി, പി ടി ബിജി, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ചേർന്നാണ് കയ്യേറ്റം ഒഴിപ്പിച്ചത്.
യാത്രക്കാര്ക്കും , വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പൊതുനിരത്ത്‌ അനധികൃതമായി കയ്യേറുന്ന സ്ഥാപനങ്ങള്ക്കെരതിരെ വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെകട്ടറി അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)