നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023
ഗുരുവായൂർ : ചൊൽക്കവിതയും ചരിത്രവും സംസ്ക്കാരവും പകർന്ന് ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023,മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ള വരായി വിദ്യാർത്ഥികൾ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് എസ് എൽസി , പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ 148 വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച അഞ്ച് വിദ്യാലയങ്ങളെയും നഗരസഭ അനുമോദിച്ചു.ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീർ , ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ , എ എസ് മനോജ്, എ സായിനാഥൻ കൗൺസിലർമാരായ കെപി ഉദയൻ , നഗരസഭാംഗങ്ങൾ,വിദ്യാർത്ഥികൾ , സാമൂഹ്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് സ്വാഗതവും സെക്രട്ടറി എച്ച് അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു