Post Header (woking) vadesheri

നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി. ഗുരുവായൂർ നഗരസയുടെ കീഴിലുള്ള അഗതിമന്ദിരത്തിലേക്ക് ദിവസേന ക്ഷേത്രത്തിൽ നിന്നും ചോറും കറിയും കൊണ്ടുവരുന്നതിനായി വലിയ സ്റ്റീൽ പാത്രങ്ങൾ 4 എണ്ണമാണ് വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി ഉദയൻ നൽകിയത്.

Ambiswami restaurant

ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങൾ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് അവിടുത്തെ ജീവനക്കാരുടെ ആവശ്യപ്രകാരം പാത്രങ്ങൾ വാങ്ങി നൽകിയത്.
ഇരുപതിനായിരം രൂപയോളം വില വരുന്ന പാത്രങ്ങളാണ് നൽകിയത്.
അഗതിമന്ദിരത്തിൻ്റെ ചുമതലക്കാരനായ ബിജു നമ്പ്യാർ പാത്രങ്ങൾ ഏറ്റുവാങ്ങി.