Post Header (woking) vadesheri

തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ പുരസ്കാരം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് :തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. പൊന്നാനി എ.ഇ.ഒ ടി.എസ്.ഷോജ മുഖ്യ പ്രഭാഷണം നടത്തി

തിരുവത്ര പ്രദേശത്തെമദ്രസ്സകളിൽ നിന്ന് 5,7,10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി.കെ.അബ്ദുൽ കെരിം ഹാജിയുടെ പേരിലും SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ.എം.അഷറഫിന്റെ പേരിലും ഉള്ള അവാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഖുർആൻ ഹാഫിളായ രണ്ടു പേരെയും , നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ രണ്ടു കുട്ടികളെയുംആദരിച്ചു.

Second Paragraph  Rugmini (working)

അൽ റഹ്‌മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ . ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എച്ച്.താഹിർ അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് എം.എ. മൊയ്ദീൻഷ, ഫൗണ്ടർ ട്രസ്റ്റ് അംഗം ഇ.പി.സുലൈമാൻ ഹാജി . ട്രസ്റ്റ് അംഗം കെ.കെ.സിദ്ദീഖ് കോർഡിനേറ്റർ സി.കെ.മുഹസിൻ . ട്രസ്റ്റ് അംഗം ഫിറോസ് ചാലിൽ എന്നിവർ സംസാരിച്ചു
ചീഫ് കോർഡിനേറ്റർ ടി.എം.മൊയ്തീൻഷ നന്ദി രേഖപ്പെടുത്തി

Third paragraph