Post Header (woking) vadesheri

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ കാലം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് (ശനിയാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ജൂലൈ ഒന്ന് (ശനിയാഴ്ച) രാവിലെ പത്തു മണിക്ക് .സംസ്ഥാന മൃഗ സംരക്ഷണം, മൃഗശാല, ക്ഷീരവികസനം വകുപ്പ് മന്ത്രി .ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ .എൻ.കെ.അക്ബർ മുഖ്യാതിഥിയായും നഗരസഭാ ചെയർമാൻ .എം.കൃഷ്ണദാസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.

Poonthanam

Vasudev Inn

നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ .കെ .സി .മാനവേദ രാജ ,. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.ആർ.ഗോപിനാഥ്, .മനോജ് ബി.നായർ, .വി.ജി.രവീന്ദ്രൻ, ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ദേവസ്വം ഭരണസമിതി അംഗവും മുൻ എം.പിയുമായ .ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ നന്ദി രേഖപ്പെടുത്തും.

Rugmani 700-200


ചടങ്ങിൽ നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ.പി.ബി.ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ .രഞ്ചിത്ത് എന്നിവർ സംസാരിക്കും.

First Paragraph Jitesh panikar (working)

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 41ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കും. 18 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാIരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .


ചികിൽസക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3690 കിലോ അരി,1230 കിലോ ചെറുപയർ / മുതിര,1230 കിലോ റാഗി,123 കിലോ അഷ്ട ചൂർണ്ണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്