Post Header (woking) vadesheri

പെൺകുട്ടിക്ക് അശ്‌ളീല സന്ദേശം , ഗുരുവായൂരിലെ അഷ്ടപദി ഗായകനെ പാർട്ടി പുറത്താക്കി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടപദി ഗായകനും, കുട്ടി സംഘം സംസ്ഥാന നേതാവും , വിദ്യാർത്ഥി വിഭാഗം ജില്ലാ കമ്മറ്റി അംഗവുമായ ജി എൻ രാമകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി ,പ്രായ പൂർത്തിയാകാത്ത ഒരു പെൺകുട്ടിക്ക് അശ്‌ളീല സന്ദേശം അയച്ചതായി ആരോപണം വന്നതിനെ തുടർന്നാണ് നടപടി എന്നറിയുന്നു .

Arya bhavan inner

ക്ഷേത്രത്തിൽ താൽക്കാലിക ജീവനക്കാരൻ ആയിരുന്ന സമയത്ത് ദേവസ്വത്തിലെ ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ചു ആക്ഷേപിച്ചു എന്ന പരാതി ഉയർന്നതിനെ തുടർന്ന് ദേവസ്വം നടപടി എടുത്തിരുന്നു . പിന്നീട്ഉന്നത ഇടപെടലിനെ തുടർന്നാണ് വീണ്ടും ജോലിക്ക് കയറിയത് . സംസ്ഥാന നേതാക്കളുമായി അടുപ്പം ഉള്ളതിനാൽ മേൽ ഘടകത്തിൽ അപ്പീൽ നൽകി പാർട്ടിയിൽ തിരിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് രാമകൃഷ്ണൻ എന്നാണ് ഇയാളോട് അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ .

Second Paragraph  Sarovaram(working)

അതെ സമയം പോലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് പെൺ കുട്ടിയുടെ കുടുംബം എന്നറിയുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ ജോലി തന്നെ നഷ്ടപെടുമെന്നതിനാൽ എന്ത് വില കൊടുത്തും അത് തടയാനുള്ള നീക്കവും നടക്കുന്നുണ്ട്

Third paragraph Saravan bhavan