Post Header (woking) vadesheri

വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസ്സിൽ കണ്ടെത്തിയ യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ഡോക്ടർ

Above Post Pazhidam (working)

തൃശൂർ : വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസ്സിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ നായ്ക്കനാൽ സ്വദേശിയായ ഡോക്ടറാണെന്നാണ് തിരിച്ചറിഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ബന്ധുക്കളെത്തി യുവാവിനെ ഏറ്റെടുത്തു. വീടിന്റെ ടെറസിൽ രണ്ട് ദിവസം തങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാർ പറയുന്നത്. തിരുവല്ല സ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പറയാൻ യുവാവ് കൂട്ടാക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

Ambiswami restaurant

വടക്കാഞ്ചേരി ടൗണിൽ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാർ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് തെരച്ചിൽ ഉപേക്ഷിച്ചു.

Second Paragraph  Rugmini (working)

ഇന്നലെ രാവിലെ അടുക്കളയിൽ നിന്നിരുന്ന പ്രസീദ ജനലിന് പുറത്ത് ആൾപ്പെരുമാറ്റം ശ്രദ്ധിച്ചു. ഇതോടെ ഭർത്താവുമായി പുറത്തിറങ്ങി തെരച്ചിൽ നടത്തുകയായിരുന്നു. ടെറസിന് മുകളിലെത്തിയപ്പോൾ ടെറസ് ഡോർ തുറന്നു കിടക്കുന്നത് കണ്ടു. പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യമായാൾ ഓടി മാറാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ചേർന്ന് പിടികൂടുകയായിരുന്നു