Post Header (woking) vadesheri

ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു. കുട്ടികളടക്കം ആറ് പേരടങ്ങുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. നളന്ദ ജംഗ്ഷനിൽ പുന്ന ചന്ദ്രന്റെ വീടിന്റെ പുറക് വശമാണ് പുലർച്ചെ അഞ്ചരയോടെയുണ്ടായ കാറ്റിൽ തകർന്ന് വീണത്. ഈ സമയം ചന്ദ്രന്റെ ഭാര്യ ജാനു അടുക്കളയിലായിരുന്നു. മേൽക്കൂരയിൽ നിന്ന് ശബ്ദം കേട്ടതോടെ നിലവിളിച്ച് പുറത്തേക്കിറങ്ങിയോടി.

Ambiswami restaurant

ഉറങ്ങികിടന്നിരുന്നവർ കുട്ടികളുമായി ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കള ഭാഗത്തെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഫയർഫോഴ്‌സും വാർഡ് കൗൺസിലർ കെ.പിഉദയന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് വീട്ടുകാർക്ക് സംരക്ഷണം നൽകി.