Post Header (woking) vadesheri

ഗുരുവായൂർ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എൻ കെ അക്ബർ എംഎൽഎയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Ambiswami restaurant

നിലവിൽ ഗർഡറുകളുടെ നിർമാണം ട്രിച്ചിയിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും ആർഡിഎസ്ഒ ഇൻസ്‌പെക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ മാസം അവസാനം തന്നെ ഗർഡറുകൾ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു

Second Paragraph  Rugmini (working)