ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം :സജി ചെറിയാൻ
ഗുരുവായൂർ : കർണാടകയിൽ കോൺഗ്രസിന് ഭരണം കിട്ടിയതോടെ സംസ്ഥാനത്ത് ഗീബൽസിയൻ തന്ത്രം പ്രയോഗിച്ചു ഭരണം പിടിക്കാനുള്ള ഹീന തന്ത്രമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന് കേരളത്തിലെ മുഖ്യ ധാര പത്രങ്ങൾ കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . തമിഴ് നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ പിന്തുണ നൽകുമ്പോൾ , കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങൾ അതിനെ എതിർക്കുകയാണ് .
എസ് എഫ് ഐ നേതാവ് ആർഷോയെ മാധ്യമങ്ങൾ സംഘടിതമായിആക്രമിക്കുകയാണ് .വ്യാജവാർത്ത നൽകിയതിനാണ് വനിതാ മാധ്യമ പ്രവർത്തകക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത് . സി പി എം സെക്രട്ടറിക്കും , മുഖ്യ മന്ത്രിക്കും പ്രവർത്തിക്കാൻ കഴിയുന്നില്ല .പിറകെ നടന്ന് ആക്ഷേപിക്കുകയാണ് .ഇന്ത്യയിൽ സി പി എം വേണ്ട എന്നാണ് വലത് പക്ഷ മാധ്യമങ്ങൾ ചിന്തിക്കുന്നത് , തങ്ങൾക്കെതിരെ നിരന്തരം പ്രവർത്തിച്ചിട്ടും ഞങ്ങൾ ഒഴുകി പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .