Header 1 vadesheri (working)

പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിഞ്ഞില്ല,
2,38,000 രൂപയും പലിശയും നൽകുവാൻ വിധി.

Above Post Pazhidam (working)

തൃശൂർ : പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിയാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂലവിധി. തൃശൂർ തൃത്തല്ലൂരിലെ പനക്കപ്പറമ്പിൽ വീട്ടിൽ സതീഷ് പി.ജി., ഭാര്യ ധന്യ സതീഷ് എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലെ പവർസോൾ ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.സതീഷ് ഭാര്യയായ ധന്യക്ക് വേണ്ടിയാണ് 1,88,800 രൂപ നൽകി പൗൾട്രി ഇൻകുബേറ്റർ വാങ്ങിയത്.

First Paragraph Rugmini Regency (working)

.

ഇൻകുബേറ്ററിൽ മുട്ടകൾ വെച്ച് വിരിയിക്കുവാൻ ശ്രമിക്കുമ്പോൾ ബഹുഭൂരിപക്ഷം മുട്ടകളും വിരിയാത്ത അവസ്ഥയായിരുന്നു. ഇൻകുബേറ്റർ ഉപയോഗക്ഷമമല്ലായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധിച്ച് തകരാറുകൾ റിപ്പോർട്ട് ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

എതിർകക്ഷി സ്ഥാപനത്തിൻ്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിതകച്ചവട ഇടപാടുമാണെന്ന് വിലയിത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഇൻകുബേറ്ററിൻ്റെ വിലയായ 1,88,000 രൂപ തിരികെ നൽകുവാനും നഷ്ടപരിഹാരമായി 25,000 രൂപ നൽകുവാനും ചിലവിലേക്ക് 10,000 രൂപ നൽകുവാനും യഥാസമയം വിധി പാലിച്ചില്ലെങ്കിൽ വിധി തിയ്യതി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി