Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മോഷണം , ജീവനക്കാരനെതിരെ ദേവസ്വം പോലീസിൽ പരാതി നൽകി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം അടിച്ചു മാറ്റിയിരുന്ന ജീവനക്കാരനെതിരെ ദേവസ്വം ടെംപിൾ പോലീസിൽ പരാതി നൽകി . ദേവസ്വത്തിലെ യു.ഡി ക്ലാർക്ക് താമരയൂർ സ്വദേശിയായ വിഷ്ണു മുരളിയാണ് വഴിപാട് ടിക്കറ്റ് കൗണ്ടറിൽ നിന്നും പണം അടിച്ചു മാറ്റിയിരുന്നത് . തൊട്ടടുത്ത കൗണ്ടറിലെ ക്ലാർക്കുമാർ പുറത്ത് പോകുന്ന സമയത് ആ കൗണ്ടറിൽ നിന്ന് ടിക്കറ്റ് അടിച്ചു നൽകി പണം കൈവശം വെക്കുകയുമായിരുന്നു ഇയാൾ ചെയ്ത് വന്നിരുന്നത്.

Astrologer

വഴിപാട് റെസീറ്റ് നൽകിയതിനനുസരിച്ച പണം കൗണ്ടറിൽ കാണാതെ വരുന്ന സംഭവംസ്ഥിരമായതോടെ മറ്റ് ക്ലാർക്കുമാർ വിവരം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽ പെടുത്തി. ഇതേ തുടർന്ന് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ നടത്തിയ അന്വേഷണത്തിലാണ് പണം അടിച്ചു മാറ്റുന്നത് കണ്ടെത്തിയത്. പല ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം രൂപ ഇയാൾ അടിച്ചു മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം .

ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു . വർഷങ്ങൾക്ക് മുമ്പ് ദേവസ്വം ആനത്താവളത്തിൽ ക്ലാർക്കായി ജോലിയിലിരിക്കെ ഈ ജീവനക്കാരൻ സാമ്പത്തിക ക്രമക്കേടിന് പിടിയിലായിരുന്നു. അന്ന് സസ്പെന്റ് ചെയ്തിരുന്ന ഇയാളെ അന്നത്തെ ഭരണ സമിതി പിന്നീട് തിരിച്ച് ജോലിയിലെടുത്തെങ്കിലും ഇതിന്റെ തുടർ നടപടികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ സാമ്പത്തിക ക്രമക്കേടിന് പിടിയിലായ ജീവനക്കാരനെ ലക്ഷകണക്കിന് രൂപ കൈകാര്യം ചെയ്യുന്ന വഴിപാട് കൗണ്ടറിൽ വീണ്ടും നിയമിച്ചത് ദേവസ്വം അധികാരികളുടെ അനാസ്ഥയാണ്

Vadasheri Footer